Skip to main content

ആറ് നിയോജകമണ്ഡലങ്ങളിൽ ഇന്ന് (ജൂലൈ 15) പട്ടയ മേള

 

 

കുന്നംകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ, കൈപ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലങ്ങളിലെ ഭൂരഹിതർക്ക് ഇന്ന് ((ജൂലൈ 15) പട്ടയം കൈമാറും. പട്ടയമേളയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിക്കും.

 

കുന്നംകുളം നിയോജകമണ്ഡലത്തിൽ 262 പേർക്കാണ് പട്ടയം വിതരണം ചെയ്യുക. രാവിലെ പത്തിന് കുന്നംകുളം മോഡൽ ബോയ്‌സ് ഹയർസെക്കൻ്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പട്ടയമേളയിൽ എ.സി. മൊയ്‌തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ രാധാകൃഷ്ണൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് എന്നിവർ വിശിഷ്ടാതിഥികൾ ആകും.

 

രാവിലെ 11ന് കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന *കൊടുങ്ങല്ലൂർ, കയ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളുടെ* പട്ടയമേളയിൽ വി.ആർ സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി, ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, സനീഷ് കുമാർ ജോസഫ് എം.എൽ.എ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

 

ഉച്ചക്ക് 2.30ന് ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ നടക്കുന്ന പട്ടയമേളയിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷതവഹിക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതകം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, ബെന്നി ബഹനാൻ എം.പി എന്നിവർ വിശിഷ്ടാതിഥികൾ ആകും.

 

date