Post Category
മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2024-25 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.kmtboard.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 31 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാ അധ്യാപക ക്ഷേമനിധി ഓഫീസ്, കെ യു ആര് ഡി എഫ് സി ബില്‍ഡിംഗ്, രണ്ടാം നില ചാക്കോരത്തുകുളം, വെസ്റ്റ്ഹില്‍ പി. ഒ, കോഴിക്കോട്- 673005 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0495-2966577,9188230577.
date
- Log in to post comments