Skip to main content

ദേവുവിന് ഇനി സ്വന്തം വീട്ടിൽ സ്വസ്ഥമായി ഉറങ്ങാം

വർഷങ്ങളായി റവന്യൂ വകുപ്പിന്റെ കനാൽബണ്ടിൽ അഭയാർത്ഥികളെപ്പോലെയാണ് മേലൂർ വില്ലേജിലെ എടയാടൻ വീട്ടിൽ 80 വയസ്സുള്ള ദേവുവും കുടുംബവും കഴിഞ്ഞിരുന്നത്.  2018ലെ പ്രളയശേഷം സന്നദ്ധ സംഘടനകൾ പണിത് നൽകിയ വീടിന് ഇപ്പോൾ ലഭിച്ച പട്ടയം ദേവുവിന്റെ ജീവിതത്തിൽ മാറ്റം വരുത്തുകയാണ്. ഇന്നാണ് ആ വീട്  ദേവുവിന്റേതായത്. ഇനി ദേവുവിന് സ്വന്തമായ വീട്ടിൽ സ്വസ്ഥമായി ഉറങ്ങാം.

 കൊടുങ്ങല്ലൂരിൽ നടന്ന പട്ടയമേളയിൽ കൊച്ചു മകനോടൊപ്പം എത്തിയ ദേവുവിന്റെ മുഖത്ത് പ്രതീക്ഷയുടെ ചിരിയും സന്തോഷത്തിന്റെ കണ്ണുനീരുമാണ് തെളിഞ്ഞത്.

''സർക്കാരിനോടും ചാലക്കുടി തഹസിൽദാർ ഓഫീസിനോടും  അതീവ നന്ദിയുണ്ട്. ഇനി എനിക്ക് ഒന്നിന്റെയും പേടി ഇല്ലാതെ ഉറങ്ങാൻ കഴിയു''മെന്ന് ദേവു പറഞ്ഞു.

date