Skip to main content

എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക്

നിയമനം. മൂന്ന് കമ്പനികളിലായി 50 ൽ അധികം ഒഴിവ് ഉണ്ട്. അഭിമുഖം ജൂലൈ 19 രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എംബി.എ, എംകോം, ബി.കോം ബി.ടെക്, ഡിപ്ലോമ സിവിൽ+ആട്ടോകാഡ്, ഐ.ടി.ഐ മെക്കാനിക്കൽ, എസി മെക്കാനിക്.   

എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്ത 18 നും 45 നും ഇടയിൽ പ്രായമുള്ള തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. ഫോൺ : 0477-2230624, 8304057735.

date