Skip to main content

അറിയിപ്പുകൾ

പി എം-യശസ്വി പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാനത്തിന് പുറത്തും അകത്തും ഹയർസെക്കൻഡറി കോഴ്സുകൾ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി. (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ) വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പി എം- യശസ്വി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു . 

 

 ഇ ഗ്രാൻറ്സ് വെബ് പോർട്ടൽ വഴി ജൂലൈ 1 മുതൽ 31 വരെ അപേക്ഷ സമർപ്പിക്കാം. 

 പദ്ധതി സംബന്ധിച്ച് വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ഫോൺ - എറണാകുളം മേഖലാ ആഫീസ് - 0484 -2983130

 

ക്വട്ടേഷൻ ക്ഷണിച്ചു

 

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എറണാകുളം ഡിവിഷന് കീഴിലുള്ള കാക്കനാട് /ഇടപ്പള്ളി വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ സിസിടിവി സ്ഥാപിക്കുന്നതിലേക്കായി ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 28 ന് വൈകീട്ട് മൂന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയത്ത് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ഫോൺ മുഖേനയോ ബന്ധപ്പെടാം. ഫോൺ : 0484 2369059, 9496691091.

 

 

ക്വട്ടേഷൻ ക്ഷണിച്ചു

 

 

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എറണാകുളം ഡിവിഷന്റെ തൃക്കാക്കര എ൯ ആർ ഐ അപ്പാർട്ട്മെ൯്റിന് സമീപമുള്ള 66.61 സെൻ്റ് സ്ഥലത്ത് ഫ്ലാറ്റ് പദ്ധതിയിലേക്ക് ഫൗണ്ടേഷൻ ഡിസൈൻ ചെയ്യുന്നതിലേക്ക് മണ്ണുപരിശോധന( മൂന്ന് ബോർ ഹോളുകൾ) നടത്തുന്നതിനായി ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 28 ന് വൈകീട്ട് മൂന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയത്ത് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ഫോൺ മുഖേനയോ ബന്ധപ്പെടാം. ഫോൺ : 0484 2369059, 9496691091.

 

 

ക്വട്ടേഷൻ ക്ഷണിച്ചു

 

 

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ കാക്കനാട് വർക്കിംഗ് വുമൺസ് ഹോസ്റ്റലിലെ ഡ്രയിൻ സംവിധാനം വൃത്തിയാക്കുന്നതിലേക്കായി ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ന് വൈകിട്ട് മൂന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയത്ത് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ഫോൺ മുഖേനയോ ബന്ധപ്പെടാം. ഫോൺ : 0484 2369059, 9496691091.

 

ദർഘാസ് ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശുവികസന പദ്ധതി ഓഫീസറുടെ കീഴിലെ കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചേന്ദമംഗലം, ഗ്രാമപഞ്ചായത്തുകളിലെയും ചിറ്റാറ്റുകര, നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിലെയും 179 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ട വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി : ജൂലൈ 21 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ: 0484 2448803.

date