Skip to main content

*ആയുർവേദ മൾട്ടി പർപ്പസ് വർക്കർ, ഫർമസിസ്റ്റ് നിയമനം*

ജില്ലയിലെ നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ആയുർവേദ മൾട്ടി പർപ്പസ് വർക്കർ, ഫർമസിസ്റ്റ് എന്നീ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് എഎൻഎം/ ഉയർന്ന നഴ്സിംഗ് യോഗ്യത/ കമ്പ്യൂട്ടർ പരിജ്ഞാനം (എംഎസ് ഓഫീസ്) എന്നിവയാണ് യോഗ്യത. യോഗ്യതയുള്ളവയുടെ അഭാവത്തിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ആയുർവേദ ബി എസ് സി നഴ്സിംഗ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഡിപ്ലോമ/ ഗവ. അംഗീകൃത സർവകലാശാലയിൽ നിന്നും ആയുർവേദ ഫർമസിസ്റ്റ് യോഗ്യതയുള്ളവർക്ക് ഫർമസിസ്റ്റ് തസ്തികയിലേക്കും അപേക്ഷികാം. പ്രായപരിധി 40. അപേക്ഷ ജൂലൈ 26 വൈകിട്ട് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് & സപ്പോർട്ടിങ് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ, ഗവ. ജില്ലാ ഹോമിയോ ആശുപത്രി, അഞ്ചുകുന്നു പിഒ, മാനന്തവാടി,വയനാട്-67064 എന്ന വിലാസത്തിൽ തപാലായോ നേരിട്ടോ നൽകണം. കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in ൽ. ഫോൺ: 8848002947.
 

date