നഴ്സിങ് കോഴ്സ് പ്രവേശനം: സംവരണ ആനുകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂർ വാങ്ങണം
2025-26 വർഷത്തെ ബിരുദാനന്തര ബിരുദ നഴ്‌സിംഗ് കോഴ്‌സുകളിലേയ്ക്കുള്ള പരീക്ഷാ/ പ്രവേശന നടപടികൾ ജൂലൈ മൂന്നാംവാരത്തിൽ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികളും സംവരണ/ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ കാറ്റഗറി/ സംവരണം/ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളും നിശ്ചിത തീയതിയ്ക്കകം ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ടതിനാൽ അവ മുൻകൂറായി വാങ്ങിവയ്ക്കണം.
ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിയ്ക്കകം ഓൺലൈനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കുകയുള്ളൂ എന്നതിനാൽ ഓരോ കാറ്റഗറിയ്ക്കും ബന്ധപ്പെട്ട അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിയ്ക്കുള്ളിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയം അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. ഹെൽപ് ലൈൻ നമ്പർ : 0471 -2332120, 2338487.
പി.എൻ.എക്സ് 3349/2025
- Log in to post comments