Skip to main content

കുമ്പളങ്ങി പഞ്ചായത്തിലെ അറക്കപ്പാടത്ത് ലിങ്ക് റോഡ് തുറന്നു

എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും ഏഴര ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ കുമ്പളങ്ങി പഞ്ചായത്തിലെ വാർഡ് 15 ൽ അറക്കപ്പാടത്ത് ലിങ്ക് റോഡ് 2 തുറന്നു. 

കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻ്റ് സൂസൻ ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി പനക്കൽ, പഞ്ചായത്തംഗങ്ങളായ നിത സുനിൽ, ലില്ലി റാഫേൽ, അഡ്വ. മേരി ഹർഷ, താര രാജു, രാഷ്ട്രീയ പ്രതിനിധികളായ പി എ പീറ്റർ, ജെയ്സൺ ടി ജോസ്, മാർട്ടിൻ ആൻ്റണി, എൻ എസ് സുനീഷ് എന്നിവർ സംസാരിച്ചു .

 

date