റവന്യു സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ഇന്ന് (19)
പൈനാവില്‍ റവന്യു സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ഉദ്ഘാടനം ഇന്ന് (19) വൈകിട്ട് 3.30 ന് പൈനാവ് റവന്യൂ ക്വാര്‍ട്ടേഴ്സ് അങ്കണത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും.
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പ്രകാരമുള്ള പദ്ധതിക്ക് 12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 32 ക്വാര്‍ട്ടേഴ്‌സുകളില്‍ 28 എണ്ണം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി, എം എല്‍ എ മാരായ പി ജെ ജോസഫ്, എം എം മണി, വാഴൂര്‍ സോമന്‍, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍,ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ - സാംസ്‌ക്കാരിക - സാമൂഹികരംഗത്തെ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഫോട്ടോ: ഇടുക്കി പൈനാവില്‍ ഇന്ന് (19) മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യുന്ന റവന്യൂ ക്വാര്‍ട്ടേഴ്‌സുകള്‍.
- Log in to post comments