കാർഷികരംഗത്ത് വലിയ ചുവടുവയ്പായി മാറാൻ കേരയ്ക്കു കഴിയണം: ടി ജെ വിനോദ് എംഎൽ എ
കർഷകർക്ക് ലാഭകരമാകുന്ന രീതിയിൽ കാർഷികരംഗത്ത് വലിയ ചുവടുവെപ്പായി കേര പദ്ധതി മാറട്ടെയെന്ന് എറണാകുളം വിനോദ് എം. എൽ. എ. പറഞ്ഞു.
എറണാകുളം പാർക്ക് സെൻട്രൽ ഹോട്ടലിൽ നടന്ന കേര പദ്ധതി നിർവ്വഹണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള ബോധവത്ക്കരണ ശില്‌പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം. എൽ. എ. മൂല്യവർദ്ധനവിലൂടെ വരുമാനം വർദ്ധിപ്പിക്കുന്നതിനു കർഷകർക്ക് കൂടുതൽ അവബോധം സൃഷ്ടിക്കണമെന്നും യുവകർഷകരെ കാർഷികമേഖലയിലേക്ക് ആകർഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വളർച്ചയ്ക്കും കാലാവസ്ഥ അനുസൃത കൃഷി രീതികളിലൂടെ ഉൽപാദന വർദ്ധനവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന കേര( കേരള ക്ലൈമറ്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ പ്രോജക്ട് ) കേരളത്തിലെ അഗ്രി ബിസിനസുകളെ പ്രോത്സാഹിപ്പിക്കുക, കാർഷിക മേഖലയെ ഊർജ്ജപ്പെടുത്തുക, കാലാവസ്ഥ വ്യതിയാനത്തിന് യോജ്യമായ കൃഷി രീതി പ്രോത്സാഹിപ്പിക്കുക, മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനവും വിപണനവും വർദ്ധിപ്പിക്കുക, കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കേര പദ്ധതി ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങൾക്കെതിരെ കേരളത്തിൻ്റെ കാർഷിക മേഖലയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര വളർച്ച ഉറപ്പുവരുത്തുന്നതിനും കാർഷിക ബിസിനസ്സ് സംരംഭങ്ങൾ ആധുനികവൽക്കരിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമാകുന്നത്.
കാലാവസ്ഥാ അനുകൂല കൃഷി മുറകൾ, കാർഷിക ഉത്പാദനങ്ങളിലെ മൂല്യവർദ്ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക വളർച്ച തുടങ്ങി കാർഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവർഷത്തെ കേര പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
മാറി വരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനും കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും മൂല്യവർദ്ധനയും വിപണനവും വർദ്ധിപ്പിക്കാനും കർഷകരുടെ ഇടയിൽസംരംഭകത്വം വളർത്തിയെടുക്കുവാനുമാണ് കേര പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാർഷിക പാരിസ്ഥിതിക യൂണിറ്റുകൾ അടിസ്ഥാനമാക്കി ഓരോ പ്രദേശങ്ങൾക്കും അനുയോജ്യമായ കൃഷിരീതികൾ നടപ്പിലാക്കുന്നതിനും, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പദ്ധതി നിർവ്വഹണത്തിനായി പ്രത്യേകം സഹായവും കേര പദ്ധതി നൽകുന്നു. റബ്ബർ, കാപ്പി, ഏലം തുടങ്ങിയ വിളകളുടെ പുനരുജ്ജീവനം കേര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യ സംസ്‌കരണത്തിൽ കാർഷിക ബിസിനസുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലൂടെയും കർഷക ഉത്പാദക കമ്പനികളും കാർഷിക ബിസിനസുകളും തമ്മിൽ ഉൽപ്പാദനപരമായ സഖ്യങ്ങൾ രൂപീകരിക്കുന്നതിലൂടെയും കാർഷിക സമൂഹങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് വരുമാനവർദ്ധന സാധ്യമാക്കുകയാണ് ലക്ഷ്യം.
ഇൻ്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വ്യവസായ വാണിജ്യ വകുപ്പ്, കിൻഫ്ര, കേരള കാർഷിക സർവ്വകലാശാല, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരള സ്റ്റാർട്ടപ്പ് മിഷൻ, ജലസേചന വകുപ്പ്, പ്ലാൻ്റേഷൻഡയറക്ടറേറ്റ് തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം നാല് ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. കാർഷിക മേഖലയുടെ ഉത്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കാനാവും.
നാല് ദിവസങ്ങളിലായി
കേര പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, കേരള കാർഷിക സർവകലാശാല, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, വി എഫ് പി സി കെ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായി കേര പദ്ധതി അവലോകനം, വയനാട്ടിലെ കാർഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായുള്ള നടപടികൾ, കാലാവസ്‌ത വ്യതിയാനവും കീടരോഗ വ്യാപനവും എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.
കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി എ ഷക്കീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
കേര റീജിയണൽ പ്രൊജക്റ്റ് ഡയറക്ടർ ഉണ്ണിരാജൻ പദ്ധതി വിശദീകരണം നടത്തി.
ഉൽപാദക സഖ്യങ്ങൾ - അവസരങ്ങൾ സാധ്യതകൾ എന്ന വിഷയത്തെ ആസ്പദമാക്കി കേര എസ്.പി.എം.യു നോഡൽ ഓഫീസർ (എൻവിയോൺമെന്റ് സോഷ്യൽ സേഫ് ഗാർഡ് ആൻഡ് ജെൻഡർ) ഡോ.യമുന, കേര റീജിയണൽ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ, കേര എൻവൈറോൺ എക്സ്പെർട്ട് ഡോ. ദിവ്യ കെ.എം, എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇന്ദു നായർ പി, കാർഷിക നഗര മൊത്തവ്യാപാര വിപണി സെക്രട്ടറിയും VFPCK സിഇഒ ബിജിമോൾ കെ ബേബി, ആത്മ പ്രൊജക്റ്റ് ഡയറക്ടർ സഞ്ജു സൂസൻ മാത്യു എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻ ചാർജ് സ്വപ്ന പി എന്നിവർ സംസാരിച്ചു.
- Log in to post comments