Skip to main content
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ചിറക്കൽ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പൊതു ഇട ജനകീയ ശുചീകരണ പ്രവർത്തനം

വേണം വൃത്തിയുള്ള പൊതു ഇടങ്ങൾ  ചിറക്കൽ പഞ്ചായത്ത് പൊതുഇടം ശുചീകരിച്ചു 

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പൊതുഇട ജനകീയ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ചിറക്കല്‍ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി നിര്‍വഹിച്ചു. ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, പഞ്ചായത്ത് ശുചീകരണ തൊഴിലാളികള്‍, പഞ്ചായത്ത് അംഗങ്ങള്‍, ബഹുജനങ്ങള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
പൊതുസ്ഥലങ്ങളുടെ ശുചീകരണം എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിലും സ്‌കൂള്‍, കോളേജ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ ശുചീകരണം മൂന്നാമത്തെ വെള്ളിയാഴ്ചകളിലും നടത്തണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശുചീകരണം. വൃത്തിയാക്കിയ പ്രദേശങ്ങളുടെ തുടര്‍പരിപാലനം, സൗന്ദര്യവല്‍ക്കരണം എന്നിവ ജനകീയസമിതികള്‍ നിര്‍വഹിക്കും. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വത്സല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ശശീന്ദ്രന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ മോളി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിഷാന്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

date