Skip to main content

മാർക്കറ്റിംഗ് വർക്ഷോപ്പ്

 സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് മാർക്കറ്റിംഗ് സംബന്ധമായ മേഖലയിൽ പ്രാവീണ്യം നേടുന്നതിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് മൂന്നുദിവസത്തെ മാർക്കറ്റിംഗ് വർക്ഷോപ്പ് നടത്തുന്നു. ജൂലൈ 29 മുതൽ 31 വരെയാണ് വർക്ഷോപ്പ്്. ജനറൽ കാറ്റഗറി റെസിഡൻഷ്യൽ വിഭാഗത്തിന് 2950 രൂപയും നോൺ റസിഡൻഷ്യൽ വിഭാഗത്തിന് 1500 രൂപയും.എസ്.എസി/ എസ്.ടി റെസിഡൻഷ്യൽ വിഭാഗത്തിന് 1800 രൂപയും നോൺ റസിഡൻഷ്യൽ വിഭാഗത്തിന് 800 രൂപയുമാണ് ഫീസ്. താല്പര്യമുള്ളവർ ജൂലൈ 21ന് മുമ്പ് www.kied.info എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി.0484-2532890 /2550322/9188922785
 

date