Skip to main content

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അനുശോചനം

        വി. എസ്. എന്ന ദ്വയാക്ഷരത്തിലൂടെ കേരളത്തിന്റെ ഭരണ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞുനിന്ന വിപ്ലവ ജ്വാല കെട്ടടങ്ങി.

        ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമാരംഭം തൊട്ട് തുടർന്നുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളിൽ വി. എസ് എല്ലാനിലയിലും നിറഞ്ഞു നിന്നിരുന്നു. മാതൃകാപരമായ കർമ്മപദ്ധതികളിലൂടെ ജനങ്ങൾക്കുവേണ്ടിയുള്ള ഒരു ജീവിത സമർപ്പണമായിരുന്നു വി. എസ്. വി. എസ് മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രി എന്ന നിലയിൽ പ്രവർത്തിക്കാൻ  എനിക്ക് അവസരം ലഭിച്ചതെന്നും ഓർക്കുന്നു.

        വി എസിന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണമിക്കുന്നു. ഹൃദയഭരിതമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

പി.എൻ.എക്സ് 3404/2025

date