Post Category
പീച്ചി ഡാം ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും; മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ 4 ഷട്ടറുകളും നിലവില്‍ 4 ഇഞ്ച് (10 സെ.മി) തുറന്നിട്ടുള്ളത് ഇന്ന് (ജൂലൈ 22) രാവിലെ 8 മണി മുതല്‍ ഘട്ടം ഘട്ടമായി 8 ഇഞ്ച് (20 സെ.മി) ആക്കി ഉയര്‍ത്തുന്നു. ഇത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലെ ജലനിരപ്പില്‍ നിന്നും പരമാവധി 20 സെന്റീ മീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് പീച്ചി ഡാം അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments