Post Category
മുങ്ങിമരണ പ്രതിരോധ ക്യാമ്പയിൻ ഉദ്ഘാടനം 25ന്
#മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും#
ലോക മുങ്ങിമരണ ദിനമായ ജൂലൈ 25ന് 'ജീവനം-ജീവനോട് ജാഗ്രതയുടെ യുദ്ധം' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. രാവിലെ 9.30ന് പട്ടം ഗവ മോഡൽ ഗേൾസ് ഹയർസെക്കന്ററി സ്കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടം ആരംഭിക്കുന്ന പ്രതിരോധ ക്യാമ്പയിനാണ് ജീവനം. തുടർന്ന് മുങ്ങിമരണ പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ ജില്ലയിലെ എല്ലാ സ്കൂളുകളിലും ചൊല്ലും.
വി കെ പ്രശാന്ത് എംഎൽഎ, ജില്ലാ കളക്ടർ അനു കുമാരി, ഡെപ്യൂട്ടി മേയർ പി കെ രാജു, ഡിസിപി ഫറാഷ്, സബ് കളക്ടർ ആൽഫ്രഡ് ഒ വി തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments