Skip to main content

അറിയിപ്പുകൾ

 

കെല്‍ട്രോണ്‍ ജേണലിസം കോഴ്‌സ്

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പി ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ്, പോസ്റ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമോ പ്ലസ്ടുവോ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാംനില, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് -673002 എന്ന വിലാസത്തില്‍ ജൂലൈ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182.

വനിതാ കമീഷന്‍ സിറ്റിങ്

കേരള വനിതാ കമീഷന്‍ ജൂലൈ 26ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. 

റേഷന്‍കട ലൈസന്‍സി നിയമനം

കോഴിക്കോട് താലൂക്കിലെ കക്കോടി പഞ്ചായത്ത് 15ാം വാര്‍ഡിലെ കിരാലൂരില്‍ അനുവദിച്ച പുതിയ ന്യായവില റേഷന്‍കട (എഫ്പിഎസ്) സ്ഥിരമായി നടത്താന്‍ ഭിന്നശേഷിക്കാരില്‍നിന്നും താമരശ്ശേരി താലൂക്കിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് തൊണ്ടിമ്മലില്‍ അനുവദിച്ച ന്യായവില റേഷന്‍കട സ്ഥിരമായി നടത്താന്‍ പട്ടികവര്‍ഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 23ന് വൈകീട്ട് മൂന്നിനകം നല്‍കണം. ഫോണ്‍: 0495 2370655 (ജില്ലാ സപ്ലൈ ഓഫീസ്), 0495 2224030 (താലൂക്ക് സപ്ലൈ ഓഫീസ്, താമരശ്ശേരി), 0495 2374885 (താലൂക്ക് സപ്ലൈ ഓഫീസ്, കോഴിക്കോട്).

ട്രേഡ്‌സ്മാന്‍ നിയമനം

വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജ് ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐടിഐ/ടിഎച്ച്എസ്എല്‍സി ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ്/മേക്കിങ്/ടര്‍ണിങ്/ഫിറ്റിങ്/മെഷിനിസ്റ്റ്/മറ്റു അനുബന്ധ ട്രേഡുകള്‍. അപേക്ഷകര്‍ ജൂലൈ 28ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383924.

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ചുരുക്കപ്പട്ടിക 

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ അറബിക് ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (എസ്‌സി, കാറ്റഗറി നമ്പര്‍: 166/2024), അറബിക് ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഇ/ടി/ബി, കാറ്റഗറി നമ്പര്‍: 171/2024) തസ്തികയുടെ ചുരുക്കപ്പട്ടിക  പ്രസിദ്ധീകരിച്ചു. 

ഗസ്റ്റ് ലക്ചറര്‍ നിയമനം

വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജില്‍ പാര്‍ട്ട് ടൈം ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് ഡിപ്ലോമ, പാര്‍ട്ട് ടൈം സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ എന്നിവയില്‍ ഇംഗ്ലീഷ്, മാത്‌സ് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. അപേക്ഷകര്‍ ജൂലൈ 28ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383924.

ഗൃഹശ്രീ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് രണ്ടോ മൂന്നോ സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ദുര്‍ബല വിഭാഗക്കാര്‍/താഴ്ന്ന വരുമാനക്കാര്‍ (ഇഡബ്യൂഎസ്/എല്‍ഐജി) എന്നിവര്‍ക്ക് സന്നദ്ധ സംഘടന/എന്‍ജിഒകള്‍/വ്യക്തികള്‍ എന്നിവരുടെ സഹായത്തോടെ സര്‍ക്കാര്‍ സബ്സിഡിയോടെ വീട് നിര്‍മിച്ച് നല്‍കുന്ന സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ഗൃഹശ്രീ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താവിനുവേണ്ടി സ്‌പോണ്‍സറാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

സ്‌പോണ്‍സറെ ലഭിച്ചാല്‍ ആദ്യം സ്‌പോണ്‍സറും പിന്നീട് ഗുണഭോക്താവും ഒരു ലക്ഷം രൂപ വീതം മുന്‍കൂറായി അടക്കണം. മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡിയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ നാലു ഗഡുക്കളായാണ് വിതരണം ചെയ്യുക. അപേക്ഷകള്‍ kshbonline.com മുഖേന ജൂലൈ 31 വരെ സ്വീകരിക്കും. ഫോണ്‍: 0495 2369545.

ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്ന് ഭവനവായ്പയെടുത്ത, കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയുള്ള എല്‍ഐജി/എംഐജി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. വീട് നിര്‍മാണ ചെലവിന്റെ 25 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി കണക്കാക്കുന്ന പദ്ധതിയില്‍ സബ്‌സിഡി മൂന്ന് ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയില്‍ 100 മുതല്‍ 160 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാം. അപേക്ഷകള്‍ kshbonline.com മുഖേന ആഗസ്റ്റ് 22 വരെ സ്വീകരിക്കും. ഫോണ്‍: 0495 2369545.

വോട്ടര്‍പട്ടിക പുതുക്കല്‍: ബിഹാര്‍ സ്വദേശികള്‍ അപേക്ഷ നല്‍കണം

ബിഹാറില്‍ വോട്ടര്‍പട്ടിക പുതുക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) കര്‍മപരിപാടി നടക്കുന്നതിനാല്‍ ജില്ലയില്‍ താമസിച്ചുവരുന്ന ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ ജൂലൈ 25നകം  voters.eci.gov.in എന്ന പോര്‍ട്ടല്‍ മുഖേനയോ ECINET എന്ന മൊബൈല്‍ ആപ്പ് വഴിയോ അപേക്ഷ നല്‍കണം. എല്ലാ തൊഴിലുടമകളും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്ക് ഇതുസംബന്ധിച്ച വിവരം നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

 
ഇന്‍േറണ്‍ഷിപ്പിന് അവസരം

കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ ഒരു വര്‍ഷത്തെ ഇന്‍േറണ്‍ഷിപ്പിന് അവസരം. വിഭാഗം, യോഗ്യത എന്നീ ക്രമത്തില്‍: 
സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് -ജേണലിസം, പബ്ലിക് റിലേഷന്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
പ്രോജക്ട്-റിസേര്‍ച്ച് (സെക്കന്‍ഡറി ഡാറ്റ അനാലിസിസ്-ടൂള്‍ പ്രിപ്പറേഷന്‍-ഡാറ്റ കലക്ഷന്‍) -സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
ലൈബ്രറി ആന്‍ഡ് ഡോക്യുമെന്റേഷന്‍ -ലൈബ്രറി സയന്‍സ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. സിവി, കവര്‍ ലെറ്റര്‍ എന്നിവ ജൂലൈ 31നകം genderparkcampus@gmai.com എന്ന മെയിലിലേക്ക് അയക്കണം. അപേക്ഷിക്കുന്ന വിഭാഗം, ഇന്റേണ്‍ഷിപ്പ് കാലാവധി എന്നിവ സബ്ജക്ടില്‍ വ്യക്തമാക്കണം. ഫോണ്‍: 0495 2963695.

കോളേജ് വിദ്യാര്‍ഥികള്‍ക്ക് മാരത്തോണ്‍ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തിന് മുന്നോടിയായി ജില്ലാ മെഡിക്കല്‍ ഓഫീസും സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് ആഗസ്റ്റ് നാലിന് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് (പ്രായപരിധി: 17-25) അഞ്ച് കിലോമീറ്റര്‍ മാരത്തോണ്‍ 'റെഡ് റണ്‍' സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്ഐവി/എയ്ഡ്സ് അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മത്സരം. 

രാവിലെ 6.30ന് കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശത്തുനിന്ന് ആരംഭിക്കുന്ന മാരത്തോണില്‍ ഐടിഐ, പോളിടെക്നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങിയവയിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ട്രാന്‍സ്ജെന്‍ഡേഴ്സ്, പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ് പ്രൈസ് നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. 
പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് മൂന്നിനകം massmediakkd@gmail.com ല്‍ രജിസ്റ്റര്‍ ചെയ്യണം. കോളേജ് ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ നല്‍കുന്ന സാക്ഷ്യപത്രം, വയസ്സ്, ലിംഗ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. ഫോണ്‍: 9745275657, 8921580446

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഇന്റര്‍വ്യൂ

പൊതുഅവധിയെ തുടര്‍ന്ന് മാറ്റിയ സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍മാരുടെ ഇന്റര്‍വ്യൂ ജൂലൈ 29ന് ജില്ലാ ട്രൈബല്‍ ഓഫീസില്‍ നടക്കുമെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.  

ഇലക്ട്രീഷ്യന്‍ നിയമനം 

ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലെ ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യനെ നിയമിക്കും. പരാമാവധി 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടക്കുന്നത് വരെയോ ആയിരിക്കും നിയമനം.
യോഗ്യത: എന്‍ടിസി ഇന്‍ ട്രേഡ് ഇലക്ട്രീഷ്യന്‍/വയര്‍മാന്‍, വയര്‍മാന്‍ ലൈസന്‍സ്. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 29ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075. 

അഡ്മിഷന്‍ ആരംഭിച്ചു

ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: പ്ലസ്ടു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്കൊപ്പം ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314.

ഫിസിഷ്യന്‍ നിയമനം 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫിസിഷ്യനെ നിയമിക്കും. യോഗ്യത: മെഡിസിനില്‍ എംഡി/ഡിഎന്‍ബി മെഡിസിന്‍. മാസവേതനം: 90,000 രൂപ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29ന് രാവിലെ 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. 

ഗതാഗതം നിരോധിച്ചു

കൈത്തുട്ടിമുക്ക്-അരയങ്കോട് ചിറ്റാരിപ്പിലാക്കില്‍ റോഡിലെ കുറ്റികുളത്ത് കലുങ്ക് പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഇതുവഴി ഗതാഗതം പൂര്‍ണമായി നിരോധിച്ചു. കൈത്തുട്ടിമുക്കില്‍നിന്ന് ചിറ്റാരിപ്പിലാക്കല്‍ കൂളിമാട് ഭാഗങ്ങളിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ താത്തൂര്‍ വഴിയോ വെള്ളലശ്ശരി മാളികത്തടം വഴിയോ പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date