Skip to main content

ഭവന പുനരുദ്ധാരണ വായ്പാ പദ്ധതി

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽനിന്നും അപേക്ഷ ക്ഷണിച്ചു. 18നും 55 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പരമാവധി അഞ്ച് ലക്ഷം രൂപയാണ് വായ്പ. വായ്പാ തുകയ്ക്ക് കോർപറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കും എ.കെ.ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04972705036, 9400068513

date