Post Category
കാമ്പയിന് സംഘടിപ്പിച്ചു
ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച 'സ്റ്റോപ് ഡയേറിയ കാമ്പയിന്' ഉദ്ഘാടനം പ്രസിഡന്റ് സി കെ അനു നിര്‍വഹിച്ചു. സംസ്ഥാനത്ത് ഡയേറിയ തടയുന്ന പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് കാമ്പയിന്. കാമ്പയിനോടനുബന്ധിച്ച് 'ഡോക്ടറോട് ചോദിക്കാം' മുഖാമുഖം പരിപാടിയില്‍ നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്ജന് ഡോ. ജൂലി ജോര്‍ജും എപ്പിഡമോളജിസ്റ്റ് ഡോ. ധന്യയും ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനു തോമ്പുംകുഴി അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിജി. ആര്. പണിക്കര്‍, സെക്രട്ടറി അനു മാത്യു ജോര്‍ജ്, ജോയിന്റ് ബി.ഡി.ഒ കെ വിനീത, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments