Post Category
കൊല്ലം വെസ്റ്റ് സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിടോദ്ഘാടനം 28ന്
കൊല്ലം വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ എച്ച്.എസ്.എസ് ബ്ലോക്കിന്റെയും നവീകരിച്ച സ്കൂള്‍ കവാടത്തിന്റെയും ഉദ്ഘാടനം ജൂലൈ 28 ന് രാവിലെ 11 ന് എം. മുകേഷ് എം.എല്‍.എ നിര്‍വഹിക്കും. മേയര്‍ ഹണി അധ്യക്ഷയാകും. ഡെപ്യൂട്ടി മേയര്‍ എസ്. ജയന്, സ്ഥിരംസമിതി അധ്യക്ഷര്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ്. ശ്രീലത, പ്രിന്‍സിപ്പല്‍ ഷൈനി എം. ജോണ്‍, ഹെഡ്മാസ്റ്റര് എ.ബാബു,പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എസ്. ശ്രീജ, രാഷ്ട്രിയപാര്ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments