Post Category
മെഴുവേലി വനിത ഐ .ടി. ഐയില്‍ സീറ്റൊഴിവ്
ഗവ. ഐ .ടി. ഐ (വനിത) മെഴുവേലിയിൽ എന്‍സിവിറ്റി സ്കീം പ്രകാരം 2025 ആഗസ്റ്റിൽ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഓഫ് ലൈനായി ഓഗസ്റ്റ് രണ്ടു വരെ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. പ്രായപരിധി ഇല്ല. വിശദ വിവരങ്ങൾക്ക് ഫോണ്‍: 0468 2259952, 9961276122, 9995686848, 8075525879.
(പിആര്‍/എഎല്‍പി/2152)
date
- Log in to post comments