Post Category
ഓണം ഫ്ലോട്ട്: താത്പര്യപത്രം ക്ഷണിച്ചു
ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ട് തയാറാക്കുന്നതിന് ഈ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവരിൽനിന്നും താത്പര്യപത്രം ക്ഷണിച്ചു. ‘ഭൂമിയുടെ നിലനിൽപ്പിനായി സീറോ എമിഷൻ വാഹനങ്ങൾ ഉപയോഗിക്കുക’ എന്നത് വിഷയമാക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളുടെ വിശദമായ രൂപരേഖയും എസ്റ്റിമേറ്റും ഉൾപ്പെടെയുള്ള താത്പര്യപത്രം 27ന് വൈകിട്ട് 3ന് മുമ്പ് ഗതാഗത കമ്മീഷണറേറ്റ്, രണ്ടാംനില, ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: ഫോൺ - 9188961001, ഇ-മെയിൽ - rtoe01.mvd@kerala.gov.in.
പി.എൻ.എക്സ് 4142/2025
date
- Log in to post comments