Skip to main content

ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: വിജ്ഞാപനം പുറപ്പെടുവിച്ചു

 

ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരണാധികാരിയായ കായികയുവജന കാര്യാലയ ഡയറക്ടര്‍ പുറപ്പെടുവിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടെ പ്രതിനിധി, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി എന്നിവരില്‍ നിന്നും ഒരാള്‍ വീതവും, ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നും അഞ്ച് പേരുമാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനിയായി തിരഞ്ഞെടുക്കപ്പെടുന്നത്. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ 16 ന് ഉച്ചക്ക് 2 മണി വരെ. നാമനിര്‍ദേശ പത്രിക ജില്ലാ വരണാധികാരിയുടെ ഓഫീസില്‍ നിന്നും സെപ്റ്റംബര്‍ 15 വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മണിയ്ക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്കുളള സമയത്ത് ലഭിക്കും. സാധുവായ സ്ഥാനാര്‍ത്ഥികളുടെ പട്ടിക സെപ്റ്റംബര്‍ 20 ന് പ്രസിദ്ധീകരിക്കും. പത്രിക പിന്‍വലിക്കുന്ന തിയതി സെപ്തംബര്‍ 24 ന് ഉച്ചയ്ക്ക് 2 മണിക്കും സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് സെപ്തംബര്‍ 24 ന് വൈകുന്നേരം 5 മണിക്കുമാണ്. ഇലക്ഷന്‍ ആവശ്യമെങ്കില്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഒക്ടോബര്‍ 6 ന് ഉച്ചക്ക് 2 മണിക്ക് ലഭ്യമാക്കേണ്ടതും അന്നേ ദിവസം 5 മണിക്ക് ഫലപ്രഖ്യാപനം ഉണ്ടാകുന്നതുമാണ്.

   ഒക്ടോബര്‍ 6 ന് 5 മണിക്ക് തന്നെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി എന്നിവരുടെ തിരഞ്ഞെടുപ്പ് തീയതിയായ ഒക്ടോബര്‍ 14 എന്നത് ഔപചാരികമായി യോഗത്തില്‍ അറിയിക്കും. ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റിയുടെ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കുകയും അന്നേ ദിവസം ഫലപ്രഖ്യാപനം നടത്തുന്നതുമാണ്. കുടുതല്‍ വിവരങ്ങള്‍ക്കായി തിരഞ്ഞെടുപ്പും വിജ്ഞാപനവും, അന്തിമ വോട്ടര്‍ പട്ടികയും ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

date