Skip to main content

സൗജന്യ പരിശീലനം

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന് കീഴില്‍ 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് കോഴ്‌സ് (വിവിധതരം ചൈനീസ്, നോര്‍ത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങൾ, സ്‌നാക്ക്സ്) സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. പരിശീലനത്തിന് താൽപ്പര്യമുള്ള 18നും 49നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ഒക്ടോബര്‍ 29 ന് രാവിലെ 10.30ന് എസ്.ബി.ഐ. ആര്‍എസ്ഇറ്റിഐ (കലവൂര്‍) പരിശീലന കേന്ദ്രത്തിലെത്തി അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 8330011815.

date