Skip to main content

നാവായിക്കുളത്ത് വികസന സദസ്സ് സംഘടിപ്പിച്ചു

നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു.

മനോജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ  നാവായിക്കുളം ഗ്രാമപഞ്ചായത്ത് അതി ദാരിദ്ര്യമുക്ത പഞ്ചായത്തായി  വി ജോയ് എംഎൽഎ പ്രഖ്യാപിച്ചു.

അതി ദാരിദ്ര്യമുള്ള ഒരൊറ്റ ആളുപോലും ഇല്ലാത്ത നാടായി കേരളം മാറുന്നത് അഭിമാനകരമായ നേട്ടമാണെന്ന്  അദ്ദേഹം പറഞ്ഞു.

 സംസ്ഥാന സർക്കാരിന്റെയും നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങൾ വികസന സദസ്സിൽ അവതരിപ്പിച്ചു.

ഹരിത കർമ്മ സേനാ  പ്രവർത്തകർക്ക് വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കൾ കൊണ്ട് പോകാനുള്ള പുഷ്കാർട്ടിൻ്റെ വിതരണം  പഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ നിർവഹിച്ചു. ജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള ഓപ്പൺ ഫോറവും നടന്നു.

ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ബെറ്റി ജെ ട്രീസ, നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് സാബു, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി മുരളി, തിരു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി പ്രിയദർശനി, ബേബി സുധ  തുടങ്ങിയവർ പങ്കെടുത്തു.

date