Skip to main content

പ്രൊഫ. ഹംസ തയ്യില്‍ സ്മാരക പ്രഭാഷണ മത്സരം

നെഹ്റു യുവ കേന്ദ്ര സോണല്‍ ഡയറക്ടറും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. ഹംസ തയ്യിലിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മേരാ യുവ ഭാരത് മലപ്പുറവും പ്രൊഫ. ഹംസ തയ്യില്‍ ഫൗണ്ടേഷനും സംയുക്തമായി പ്രഭാഷണ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 29ന് സിവില്‍ സ്റ്റേഷനിലെ മേരാ യുവ ഭാരത് ഓഫീസില്‍ വച്ചായിരിക്കും പ്രസംഗ മത്സരം സംഘടിപ്പിക്കുക.

15നും 29 വയസിനും (2025 ഡിസംബര്‍ 1ാം തീയതി) ഇടയില്‍ പ്രായമുള്ള മലപ്പുറം നിവാസികള്‍ക്കും, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും പങ്കെടുക്കാം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് (ഒന്നാം സ്ഥാനം- 2500, രണ്ടാം സ്ഥാനം- 1500, മൂന്നാം സ്ഥാനം- 1000 ), പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി ഡിസംബര്‍ 28.
ഫോണ്‍-9961834752

 

date