*ബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു*
കുടുംബശ്രീ ജില്ലാമിഷന്‍ ജന്‍ഡര്‍ വിഭാഗത്തിന്റെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കുപ്പാടി തൃപ്പാദം ബഥനി ഹോമില്‍ ബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും ജീവിതത്തെ നേരിടുന്നതിന് സ്വീകരിക്കാവുന്ന അതിജീവന മാർഗങ്ങളെക്കുറിച്ച് പ്രായോഗിക പരിശീലനം നൽകി. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ദിവസേന ചെയ്യാൻ കഴിയുന്ന ലളിതവും സുരക്ഷിതവുമായ വ്യായാമങ്ങളും പരിചയപ്പെടുത്തി. ശേഷി വികസനം ലക്ഷ്യമിട്ടുള്ള വിവിധ ഗെയിമുകൾ, പാട്ടുകളിലൂടെ ജീവിതത്തിൽ സന്തോഷവും ആത്മസന്തുലിതത്വവും കണ്ടെത്താൻ സഹായിക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബബിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സാറാമ്മ, ഹര്‍ഷ, സിസ്റ്റര്‍ ലിസ, സജിത, അഡ്വക്കറ്റ് ജോയ് എന്നിവർ സംസാരിച്ചു.
- Log in to post comments