Skip to main content

ലോക കേരള സഭ 29 മുതൽ

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും 30, 31 തീയതികളിൽ നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രതിനിധി സമ്മേളനവും നടക്കും.

കേരള നിയമസഭയിലെ അംഗങ്ങൾക്കും കേരളത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾക്കുമൊപ്പം രാജ്യത്തിന് അകത്തും പുറത്തും വസിക്കുന്ന നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രവാസി പ്രതിനിധികളും ചേരുന്നതാണ് സഭയുടെ അംഗബലം.

വിദേശരാജ്യങ്ങളിലും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾവിവിധമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വങ്ങൾഒ.സി.ഐ കാർഡ് ഉടമകൾപ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയവർ എന്നിവരുടെ സജീവ പങ്കാളിത്തം ഈ വേദിയെ വിശ്വമലയാളികളുടെ ഒരു സമഗ്ര ജനാധിപത്യ സംഗമമാക്കി മാറ്റുന്നു.

36 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ച് ആരംഭിച്ച ലോക കേരള സഭഅഞ്ചാം സമ്മേളനത്തിലെത്തുമ്പോൾ 125 രാജ്യങ്ങളിലേക്ക് അതിന്റെ പ്രാതിനിധ്യം വിപുലീകരിക്കാൻ സാധിച്ചു.

പി.എൻ.എക്സ്. 117/2026

date