Skip to main content
'ആരോഗ്യം ആനന്ദം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ജില്ലാ ജഡ്ജ് വി എസ് ബിന്ദുകുമാരി ഉദ്ഘാടനം ചെയ്യുന്നു

ബോധവത്കരണ ക്ലാസും സ്‌ക്രീനിങ്ങും സംഘടിപ്പിച്ചു

 

നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന 'ആരോഗ്യം ആനന്ദം' പദ്ധതിയുടെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്‍ കോഴിക്കോട്, ജില്ലാ ഹോമിയോ ഹോസ്പിറ്റല്‍, കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ 'ഈറ്റ് വെല്‍, ആക്ട് വെല്‍, സ്ലീപ് വെല്‍, കെയര്‍ വെല്‍' സന്ദേശത്തില്‍ ബോധവത്കരണ ക്ലാസും സ്‌ക്രീനിങ്ങും സംഘടിപ്പിച്ചു. ജില്ലാ ജഡ്ജ് വി എസ് ബിന്ദുകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ബി ജെ സോണി മുഖ്യ പ്രഭാഷണം നടത്തി.

കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ അലി കോയ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. പി ലിവിന്‍സ്, വൈസ് പ്രസിഡന്റ് അഡ്വ. കെ സുനില്‍ കുമാര്‍, ആയുഷ്മാന്‍ ഭവ കണ്‍വീനര്‍ ഡോ. ഹരീഷ് ബാബു, ഡോ. വി പി ഷിജില, ഡോ. ഷീന ബഷീറ, ഡോ. പൊന്നു, ധന്യ, അര്‍ജുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date