Skip to main content

ഉത്സവ മേഖല

ഇരവിപുരം വഞ്ചിക്കോവില്‍ ശ്രീശരവണക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് ക്ഷേത്രവും രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദ- പരിസര മലിനീകരണം തുടങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രമ സമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണം. മദ്യവില്പനയും നിരോധിത ലഹരിവസ്തുക്കളുടെ വില്പനയും ഇല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉറപ്പുവരുത്താനും നിര്‍ദേശിച്ചു.  

 

date