Skip to main content

പി എസ് സി അഭിമുഖം

ആലപ്പുഴ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ കാറ്റഗറി നമ്പര്‍ 080/2024)  തസ്തികയിലേക്കു 2025 ഡിസംബര്‍ 18ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഏഴ്  ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി 10ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ആലപ്പുഴ ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. കാറ്റഗറി നമ്പര്‍ 353/2024 ഫസ്റ്റ് എന്‍.സി.എ - ഹിന്ദു നാടാര്‍ തസ്തികയിലെ യോഗ്യയായ ഒരു ഉദ്യോഗാര്‍ഥിക്കായും അന്നേ ദിവസം തന്നെ അഭിമുഖം നടത്തും.

 ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലില്‍  നല്‍കിയിട്ടുണ്ട്. മേല്‍ വിവരം എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ഹാജരാകേണ്ടതാണ്. ഫോണ്‍: 0477 2264134.

date