Post Category
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിചാരണ
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഫെബ്രുവരി 16, 23 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 11, 18 തീയതികളിൽ പുനലൂർ മിനിസിവിൽസ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 21, 28 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഓഫീസിലും 24-ാം തീയതി തൊടുപുഴ കോർട്ട് കോംപ്ലക്സിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. വിശദവിവരങ്ങൾക്ക്: 0474-2792892.
പി.എൻ.എക്സ്. 602/2026
date
- Log in to post comments