നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു
എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. 90 സീറ്റുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പൊതുവിദ്യാഭ്യാസത്തോടോപ്പം തന്നെ 6 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിൽ (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിങ്& മെയ്ൻറനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്, ആട്ടോമൊബൈൽ, ടേണിങ് & ഇലക്ട്രോപ്ലേറ്റിംഗ്) സാങ്കേതിക പരിജ്ഞാനം നേടാം. കായികക്ഷമതക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ്, 60 കമ്പ്യൂട്ടറുകൾ ഉളള കമ്പ്യൂട്ടർ ലാബ്, ഇംഗ്ലീഷ പ്രാവീണ്യത്തിന് എൻറിച്ച് യുവർ ഇംഗ്ലീഷ് പദ്ധതി. നിരവധി സ്‌കോളർഷിപ്പുകൾ. ടെക്‌നിക്കൽ ഹൈസ്‌കൂൾ കുട്ടികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാ-കായിക-ശാസ്ത്ര മേളകൾ. സ്‌കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് നേരിട്ട് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. പോളിടെക്‌നിക് കോളേജിലെ എഞ്ചിനീയറിംഗ് ഡിപ്ലോമ അഡ്മിഷന് 10 ശതമാനം സീറ്റ് സംവരണമുണ്ട്. ടെക്‌നിക്കൽ ഹൈസ്‌കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (ടി.എച്ച്.എസ്.എൽ.സി) യോഗ്യത ഐ.ടി.ഐ യോഗ്യതയ്ക്ക് തുല്യമായി പരിഗണിച്ച് കേരള പി.എസ്.സി വഴി നിരവധി സർക്കാർ സ്ഥാപനങ്ങളിൽ നിയമനത്തിന് അവസരവും ലഭിക്കും. തുടർ വിദ്യാഭ്യാസത്തിന് മികച്ച അവസരം. വിശദവിവരങ്ങൾക്ക് 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545.
പി.എൻ.എക്സ്. 615/2026
- Log in to post comments