Skip to main content

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം, ചാല ഐ.ടി.ഐയിൽ മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക ഒഴിവുകളിലേക്ക് ലത്തീൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നും പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചുള്ള നിയമനത്തിനായി ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് അഭിമുഖം നടത്തും. മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സിൽ ബി.വോക്ക് / ഡിഗ്രി / ഈ വിഷയത്തിൽ രണ്ട് വർഷ ഡിപ്ലോമ / ഡി.ജി.ടിയിൽ  നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) / ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ചാല ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471-2459255.

പി.എൻ.എക്സ്. 648/2026

date