മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ട് നിയമനം
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ പാലക്കാട്, ചിറ്റൂര്‍ എസ്.വി.ഇ.പി ബ്ലോക്കുകളില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടുമാരെ (എം.ഇ.സി) നിയമിക്കുന്നു. 18 നും 45 വയസ്സിനുമിടയിലുള്ള കുടുംബശ്രീയുടെ കീഴിലെ അയല്‍ക്കൂട്ടാംഗം/അയല്‍ക്കൂട്ട കുടുംബാംഗം എന്നിവര്‍ക്ക് അപേക്ഷിക്കാം. പത്താംക്ലാസ് വിജയിച്ച കണക്ക്, ബിസിനസ് ആശയങ്ങള്‍ മനസ്സിലാക്കാനുള്ള അഭിരുചിയുള്ള, പ്രാദേശിക ഭാഷയില്‍ ആശയവിനിമയ ശേഷിയുള്ള, സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഫെബ്രുവരി 18ന് വൈകീട്ട് അഞ്ചിനുള്ളില്‍ പാലക്കാട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാരാവണം. പാലക്കാട് ചിറ്റൂര്‍ ബ്ലോക്കിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0491 2505627
- Log in to post comments