Post Category
കുന്നന്താനം വെറ്ററിനറി ഡിസ്‌പെന്‍സറി ഉദ്ഘാടനം ഫെബ്രുവരി 19 ന്
കുന്നന്താനം വെറ്ററിനറി ഡിസ്‌പെന്‍സറി പുതിയ കെട്ടിടത്തിന്റെയും നവീകരിച്ച കന്നുകുട്ടി പരിപാലന പദ്ധതി പൈലറ്റ് പ്രോജക്ടിന്റെയും ഉദ്ഘാടനം ഫെബ്രുവരി 19 ന് രാവിലെ 10 ന് വെറ്ററിനറി ഡിസ്‌പെന്‍സറി അങ്കണത്തില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എം സി റെജില്‍ പദ്ധതി വിശദീകരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി മുഖ്യപ്രഭാഷണം നടത്തും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജെ വിജയന്‍,ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments