ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പാനൽ ചർച്ച നടത്തി
രാഷ്ട്രീയകൃത്യതയുടെ സാമൂഹികമാനങ്ങൾ എന്ന വിഷയത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ലൈബ്രറി സെമിനാർ ഹാളിൽ നടത്തിയ പാനൽ ചർച്ചയിൽ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, എഴുത്തുകാരനും പ്രഭാഷകനും കേരള സർവകലാശാല ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണഗുരു സ്റ്റഡീസ് ഡയറക്ടറുമായ ഡോ. എം. എ. സിദ്ദീഖ്, കേരള സർക്കാർ ഔദ്യോഗിക ഭാഷാ വകുപ്പിൽ ഭാഷാ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. ആർ. ശിവകുമാർ, പ്രഭാഷകനും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അസി. പ്രൊഫസറുമായ ഡോ. നൗഫൽ എൻ എന്നിവർ സംസാരിച്ചു. മലയാളവിഭാഗം മേധാവി ഡോ. അജയൻ പനയറ മോഡറേറ്ററായി. യൂണിവേഴ്സിറ്റി കോളേജ് അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. ലാലു വി സ്വാഗതവും ഡോ സി. ആർ. രാകേഷ് നന്ദിയും പറഞ്ഞു. ഡോ. ആർ. ശിവകുമാർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സമഭാവനയുടെ ഭാഷാരാഷ്ട്രീയം; രാഷ്ട്രീയകൃത്യതയും ഭാഷാപരിഷ്കരണവും' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന്റെയും ഏകദിന സെമിനാറിന്റെയും ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് മലയാള വിഭാഗവുമായി സഹകരിച്ചാണ് പാനൽ ചർച്ച സംഘടിപ്പിച്ചത്. ഭാഷാ ജനാധിപത്യം ഒരു രാഷ്ട്രീയസംവാദം എന്ന വിഷയത്തിൽ നടന്ന സെമിനാർ സെഷനിൽ ഡോ. എം. സി. അബ്ദുൽ നാസർ വിഷയാവതരണം നടത്തി. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എ. ബാലകൃഷ്ണൻ മോഡറേറ്ററായി. അസി. പ്രൊഫസർമാരായ ഡോ. മഞ്ജു കെ സ്വാഗതവും ജൂലി എ നന്ദിയും പറഞ്ഞു.
പി.എൻ.എക്സ്. 921/2026
- Log in to post comments