Skip to main content

അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം

2025-26 അദ്ധ്യയന വർഷത്തെ ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് ഒടുക്കിയിട്ടുളളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുളള നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുളള വിദ്യാർത്ഥികളുടെ ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾ www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ ‘Bpharm Lateral Entry - 2025 Candidate Portal’ എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർപാസ്സ് വേഡ് എന്നിവ നൽകി പ്രവേശിച്ച് 'Submit Bank Account Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാർച്ച് 5 വൈകിട്ട് 4 മണിക്കകം ഓൺലൈനായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 - 2332120.

പി.എൻ.എക്സ്. 926/2026

date