Skip to main content

പനയൂര്‍ക്കാവ് ചെക്ക് ഡാം നിര്‍മ്മാണം തുടങ്ങി മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍വ്വഹിച്ചു

അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ പനയൂര്‍ക്കാവ് ചെക്ക് ഡാമിന്റെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന്റെ ഭാഗമായി അഡ്വ. കെ പ്രേംകുമാര്‍ എം എല്‍ എയുടെ ശ്രമഫലമായാണ് ചെക്ക് ഡാം എന്ന ആവശ്യം സാക്ഷാത്കരിക്കുന്നത്. നവകേരള മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി 2.66 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്.
60 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ ഉയത്തിലുമാണ് ചെക്ക് ഡാം നിര്‍മ്മിക്കുന്നത്. ചെക്ക് ഡാമിന്റെ ഇരു കരയിലും സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കും.പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ അമ്പലപ്പാറ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഏകദേശം 67 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്കും സമീപ പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് വര്‍ദ്ധിപ്പിക്കാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും സാധിക്കും.
പരിപാടിയില്‍ അഡ്വ.കെ പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷനായി. അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രാധാകൃഷ്ണന്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വിനോദ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ജി ലത, വാര്‍ഡ് മെമ്പര്‍മാരായ എ വിജിത, പി പി ഹരിദാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date