എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പയിന് ജില്ലയിൽ തുടക്കം
ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്ന എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പയിൻ തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വാക്സിൻ ലഭിച്ച വിദ്യാർത്ഥിനികൾക്ക് മേയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
തൃശ്ശൂർ ജനറൽ ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി ടി.പി. വിഷയാവതരണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ വിശിഷ്ടാതിഥിയായി.
ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ഷീജ എൻ.എ. വാക്സിനേഷനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. മൂന്നുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ കാലയളവിൽ 14 വയസ്സ് പൂർത്തിയായതും എന്നാൽ 15 വയസ്സ് പൂർത്തിയാകാത്തതുമായ ജില്ലയിലെ പെൺകുട്ടികൾക്ക് ഗർഭാശയ ഗള കാൻസറിനെതിരെയുള്ള എച്ച് പി വി ഒറ്റ ഡോസ് വാക്സിൻ നൽകും. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷൻ നടത്തുന്നതാണ്.
കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ഷീജ എൻ.എ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനക്കൽ, ഐ.എം.എ- ഐ.എ.പി. എന്നിവയുടെ വൈസ് പ്രസിഡൻറ് ഡോ. പവൻ മധുസൂദനൻ, മോഡൽ ഗേൾസ് സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ. ബിന്ദു, ജനറൽ ആശുപത്രി ലേ സെക്രട്ടറി ടോണി എ.ജെ, ചീഫ് നഴ്സിംഗ് ഓഫീസർ ഉമാദേവി പി, നഴ്സിംഗ് സൂപ്രണ്ട് ജ്യോതി എം, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആൽജോ സി. ചെറിയാൻ, എം.സി.എച്ച്. ഓഫീസർ ഇൻ ചാർജ് റൂബി പിഎ എന്നിവർ സംസാരിച്ചു. ആരോഗ്യപ്രവർത്തകർ, അംഗനവാടി ജീവനക്കാർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments