Post Category
തോളൂർ ഗ്രാമപഞ്ചായത്ത് ഗവൺമെൻ്റ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണം
തോളൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2025 - 26 പ്രകാരം ഗവൺമെൻ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലിസ ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥ പോന്നോർ
ജി ഡബ്ല്യു യു പി സ്കൂൾ പ്രധാനാധ്യാപിക ബിന്ദു പദ്ധതി വിശദികരണം നടത്തി. ഒന്നര ലക്ഷം വകയിരുത്തിയ പദ്ധതിയുടെ ആദ്യ ദിനത്തിൽ ഇഡ്ഡലിയും സാമ്പാറുമാണ് കുട്ടികൾക്ക് പ്രഭാത ഭക്ഷണമായി നൽകിയത്. ജനപ്രതിനിധികളായ പ്രിയ സുനിൽ, എൻ.പി. സരോജിനി , ജിഷ്ണുദേവ് , ശാന്തിനി സുധീർ , അനില, ഷീല ശിവദാസ് , വിമിത രതീഷ്, പി.ടി.എ പ്രസിഡൻ്റ് സരിത രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments