Post Category
കുടുംബശ്രീയുടെ കെ-ഇനം ബ്രാൻഡ് ഉത്പന്നങ്ങളുടെ ലോഞ്ചിങ് ഇന്ന്(03-03-2026)
കുടുംബശ്രീയുടെ ജില്ലയിലെ സംരംഭകർ കെ-ഇനം എന്ന പുതിയ ബ്രാൻഡിൽ തയാറാക്കിയ ഉത്പന്നങ്ങളുടെ ലോഞ്ചിങ് ഇന്ന് വെള്ളാനിക്കര കാർഷിക സർവ്വകലാശാലയിൽ നടക്കും. രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും സ്വായത്തമാക്കിയ നൂതന ടെക്നോളജികൾ ഉപയോഗിച്ച് കുടുംബശ്രീ സംരംഭകർ തയ്യാറാക്കിയ കാർഷിക ഉത്പ്പന്നങ്ങളാണ് കെ ഇനം എന്ന ഏകീകൃത ബ്രാൻഡിന് കീഴിൽ അണിനിരത്തിയിരിക്കുന്നത്.
date
- Log in to post comments