Skip to main content

എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി, പി.ജി, ഡിപ്ലോമ, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്, ഐ.റ്റി.ഐ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്) യോഗ്യതയുള്ള  18-നും 35-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. അഭിമുഖം മാർച്ച് നാലിന് രാവിലെ 9.30-ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും.  സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0477-2230624, 8304057735.

date