Skip to main content

വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

 

കൊയിലാണ്ടി നഗരസഭയിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ഇഎംഎസ് സ്മാരക ടൗൺഹാളിൽ നടന്ന പരിപാടി വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ അധ്യക്ഷനായി. ഉപഹാര സമർപ്പണവും മുഖ്യപ്രഭാഷണവും കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ പി സി കവിത നിർവഹിച്ചു. മജീഷ്യൻ ശ്രീജിത്ത് വിയൂര് മുഖ്യാതിഥിയായി.

നഗരസഭ വൈസ് ചെയർപേഴ്സൺ സി ടി ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ രമ്യ പണ്ടാരക്കണ്ടി, എം ദൃശ്യ,  കൗൺസിലർമാരായ ശ്രീജ റാണി, എം കെ തസ്നിയ, അഭിന നാരായണൻ, ഐസിഡിഎസ് സൂപ്പർവൈസർ കെ കെ അനുഷ, കുടുംബശ്രീ മെമ്പർ സെക്രട്ടറി വി രമിത എന്നിവർ സംസാരിച്ചു. സിഡിഎസ്  അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വനിതകളുടെ കലാപരിപാടികൾ, മാജിക് ഷോ, ചെണ്ട മേളം, ഡി.ജെ എന്നിവ അരങ്ങേറി.

date