Skip to main content

അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു

ജില്ലാ വനിത ശിശുവികസന ഓഫീസും ഡിസ്ട്രിക്ട് സങ്കലപ്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമനും സംയുക്തമായി അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു.  ആലപ്പുഴ ജെൻഡർ പാർക്കിൽ നടന്ന പരിപാടി ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സുത്യർഹ സേവനമനുഷ്ഠിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു. സ്വയരക്ഷാ പരിശീലനം, വിവിധ ഐസിഡിഎസ് ജീവനക്കാരുടെ കാലാമേള എന്നിവയും അരങ്ങേറി. 

ചടങ്ങിൽ വനിത ശിശുവികസന ഓഫീസർ വി എസ് ഷിംന അധ്യക്ഷയായി. 'അവകാശങ്ങൾ, നീതി, പ്രവർത്തനം-എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി' എന്ന വിഷയത്തിൽ അഡ്വ. ലിൻഡ ക്ലാസ് നയിച്ചു. എഡിഎം ആശാ സി എബ്രഹാം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അംബുജാക്ഷി ടീച്ചർ, ഐസിഡിഎസ് സെൽ ജില്ലാ പ്രോഗ്രാം ഓഫീസർ ജെ മായാ ലക്ഷ്മി, വനിതാ സംരക്ഷണ ഓഫീസർ മായ എസ് പണിക്കർ, സീനിയർ സൂപ്രണ്ട് കെ ആർ ജോളി, ഡി എച്ച് ഇ ഡബ്ല്യൂ കോഓർഡിനേറ്റർ സിജോയ് തോമസ്, വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date