പെരിങ്ങമ്മല സ്മാർട്ട് വില്ലേജ് ഓഫീസിന് പുതിയ മന്ദിരം
നെടുമങ്ങാട് പെരിങ്ങമ്മല സ്മാർട്ട് വില്ലേജ് ഓഫീസിൽ പണികഴിപ്പിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ 2023 - 24 പ്ലാൻ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മന്ദിരം നിർമ്മിച്ചത്.
628 ഓളം വില്ലേജ് ഓഫീസ് മന്ദിരങ്ങളുടെ നിർമ്മാണം ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. 400ലധികം വില്ലേജ് ഓഫീസുകൾ അറ്റകുറ്റപ്പണി നടത്തി സ്മാർട്ടാക്കി. പുതുതായി നിർമ്മാണം ആരംഭിച്ച 250 ഓളം വില്ലേജ് ഓഫീസുകളുടെ പണികൾ ഉടനെ തന്നെ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ നാലര ലക്ഷത്തോളം പേർക്ക് പട്ടയം നൽകിക്കൊണ്ട് അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റാൻ നമ്മുടെ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.കെ മുരളി എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത് അംഗം കെ.ആർ ഷൈജു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി രഘുനാഥൻ നായർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments