Post Category
അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷിക്കാം
ജില്ലയില്‍ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 19 വരെ നല്‍കാം. ജില്ലയിലെ 77 ഇടങ്ങളിലേക്കാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ പെട്ടവര്‍ക്ക് 67 സ്ഥലങ്ങളിലും പട്ടികജാതി വിഭാഗത്തിന് എട്ടും പട്ടിക വര്‍ഗ വിഭാഗത്തിന് രണ്ടും സ്ഥലങ്ങളിലേക്ക് അപേക്ഷ നല്‍കാം. https://lbsedp.lbscentre.in/akshaya26/ ലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0471 2560311, 312, 9400923669 ( വാട്സ്ആപ്) lbscentre@gmail.com . മറ്റ് വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0483 2739027 നമ്പറിലോ, adpompm.akshaya@kerala.gov.in ലോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : https://akshaya.kerala.gov.in.
date
- Log in to post comments