നിയമസഭാ തിരഞ്ഞെടുപ്പ് മാധ്യമനിരീക്ഷണ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും പരസ്യങ്ങളിലും മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുന്നതിനും ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുന്നതിനുമായി രൂപീകരിച്ച എം.സി.എം.സി കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി. പെയ്ഡ് ന്യൂസ്, ഇതരമാധ്യമങ്ങളിലെ പെരുമാറ്റചട്ടംലംഘിച്ചുള്ള വാര്‍ത്തകള്‍, സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍, നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള പ്രചാരണം എന്നിവയുടെ നിരന്തര നിരീക്ഷണമാണ് നടത്തുകയെന്ന് കമ്മിറ്റി അധ്യക്ഷനായ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കി. ദൃശ്യ-ശ്രവ്യ-നവമാധ്യമങ്ങളിലൂടെ നല്കുന്ന പരസ്യങ്ങള്‍ക്ക് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി തേടണം. തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പും തിരഞ്ഞെടുപ്പ് ദിവസവും നല്‍കാനുദ്ദേശിക്കുന്ന അച്ചടിമാധ്യമ പരസ്യങ്ങള്‍ക്കും അനുമതി നിര്‍ബന്ധമാണ്, പരസ്യം നല്കാന് നിശ്ചയിച്ച തീയതിക്ക് രണ്ടുദിവസം മുമ്പ് അപേക്ഷിക്കണം എന്നും വ്യക്തമാക്കി.
കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായ മീഡിയ നോഡല്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, അംഗങ്ങളായ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ സുമല്‍ കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. എസ്. പ്രശാന്ത്, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഇഗ്നേഷ്യസ് പെരേര എന്നിവര്‍ പങ്കെടുത്തു.
- Log in to post comments