Skip to main content

സ്വീപ്- വോട്ടേഴ്‌സ് ബോധവല്‍ക്കരണം സംഘടിപ്പിച്ചു

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ് - വോട്ടേഴ്‌സ് ബോധവല്‍ക്കരണ പരിപാടി 'ജനാധിപത്യത്തിന്റെ പെണ്‍കരുത്ത്' പത്തനംതിട്ട അഴൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസേഴ്സ് ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ എസ് ആദില ഉദ്ഘാടനം ചെയ്തു. സ്വീപ് ജില്ല നോഡല്‍ ഓഫീസര്‍ ടി. ബിനുരാജ് അധ്യക്ഷനായി. ജില്ലാ ഭരണകൂടം, സ്വീപ്പ്, കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്‍ എന്നിവ സംയുക്തമായാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് ജനാധിപത്യ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
 

date