ശുചിത്വമിഷന്റെ ക്ലിക്ക് കണിക്കൊന്ന ഫോട്ടോഗ്രഫി
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ ക്ലിക്ക് കണിക്കൊന്ന മൊബൈല്‍ ഫോട്ടോഗ്രാഫി എൻട്രികൾ ക്ഷണിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അലങ്കാര വസ്തുക്കളും പൂച്ചെണ്ടുകളും ഒഴിവാക്കി സംസ്ഥാന പുഷ്പമായ കണിക്കൊന്ന, നാടന്‍ പൂക്കള്‍ എന്നിവ നല്‍കി സ്ഥാനാര്‍ത്ഥികളെയും പ്രമുഖ വ്യക്തികളെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വീകരിക്കുന്നതിന്റെ മൊബൈല്‍ ഫോട്ടോകളാണ് അയക്കേണ്ടത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം.
ഏപ്രില്‍ ഏഴിന് വൈകിട്ട് അഞ്ചു വരെ 8281029802 എന്ന വാട്‌സാപ്പ് നമ്പരില്‍ ലഭിക്കുന്ന ഫോട്ടോകളാണ് പരിഗണിക്കുക. ഫോട്ടോയോടൊപ്പം പേരും സ്ഥലവും ജില്ലയും മെസ്സേജ് ആയി അയക്കണ്ടണം. ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ പാടുള്ളൂ. കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തു നിന്നുള്ളവര്‍ക്കും പങ്കെടുക്കാം
- Log in to post comments