Skip to main content

സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്ക് മൂന്നാം ഘട്ട പരിശോധന

നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലേയും  സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ മൂന്നാം ഘട്ട പരിശോധന ഏപ്രില്‍ 6,7 തീയതികളില്‍ തൈക്കാട് പി.ഡബ്ലു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ഏപ്രില്‍ 6ന് രാവിലെ 11ന് കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, വര്‍ക്കല മണ്ഡലങ്ങളിലേയും 2 മണിക്ക് പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ പരിശോധന നടക്കും.

ഏപ്രില്‍ 7ന് രാവിലെ 11ന് ആറ്റിങ്ങൽ മണ്ഡലത്തിലേയും 2ന് ചിറയിന്‍കീഴ് മണ്ഡലത്തിലേയും പരിശോധന നടക്കും.  

സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ ഏജന്റുമാര്‍ വരവ് ചെലവ് കണക്ക് പരിശോധനയില്‍ കൃത്യമായി പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

date